കേരളീയര്‍ മാറ്റങ്ങളെ സ്വീകരിക്കാന്‍ മിടുക്കര്‍: ലോക്‌നാഥ് ബെഹ്‌റ

കേരളീയര്‍ മാറ്റങ്ങളെ സ്വീകരിക്കാന്‍ മിടുക്കര്‍: ലോക്‌നാഥ് ബെഹ്‌റ

കോഴിക്കോട്: ഗതാഗത മേഖലയില്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കെ.എല്‍.എഫ് വേദി 2 മാംഗോയില്‍ നടന്നു. സാഹിത്യവും ഗതാഗതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊതു ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചും ലോക് നാഥ് ബെഹ്‌റ സംസാരിച്ചു. കേരളീയര്‍ മാറ്റങ്ങളെ സ്വീകരിക്കാന്‍ മിടുക്കരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ ജലഗതാഗത സൗകര്യങ്ങള്‍ വളരെ കൂടുതലാണെന്നും അത് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ റോഡുകളിലെ ഗതാഗതക്കുരുക്കില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും എ.പി.എം ഹനീഷ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. നിലവിലെ ഗതാഗത മാര്‍ഗങ്ങളുടെ അപര്യാപ്തത ഗൗരവമായി കാണണമെന്നും സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. വളരെ വലിയ ദൂരത്തെ ഉള്‍ക്കൊള്ളുന്ന പ്രകൃതിദത്തമായ ജല ഗതാഗതമാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് പറഞ്ഞു കൊണ്ട് കനോലി കനാലിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് അജിത് സംസാരിച്ചു. കുട്ടികളില്‍ ട്രാഫിക് അവബോധം വളര്‍ത്താന്‍ പാഠ്യപദ്ധതികള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഹനീഷ് പറഞ്ഞു. വികസനങ്ങള്‍ സാധാരണക്കാരന്റെ സന്ദേഹങ്ങളെ പരിഹരിക്കുന്ന തരത്തിലാകണമെന്ന് ലോക്‌നാഥ് ബെഹ്‌റ അഭിപ്രായപ്പെട്ടു. സി.എസ് മീനാക്ഷി മോഡറേറ്ററായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *