മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലുള്ള ഓഫിസിലേക്കാണ് വധഭീഷണി മുഴക്കിയുള്ള രണ്ട് ഫോണ്‍ കോളുകള്‍ എത്തിയത്.
ഓഫീസിലെ ലാന്‍ഡ്‌ലൈന്‍ ഫോണിലേക്ക് വിളിച്ച അജ്ഞാതന്‍ ഗഡ്കരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗഡ്കരിയുടെ ഓഫിസ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയെന്നാണ് വിവരം. രാവിലെ 11.30നും 11.40 ഇടയിലാണ് ഫോണ്‍ കോളുകള്‍ എത്തിയത്.
വിഷയത്തില്‍ നാഗ്പൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗഡ്കരിയുടെ വസതിയിലെ സുരക്ഷ വര്‍ധിപ്പിച്ചു.