കോഴിക്കോട്: കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയ കലകളുടെ പാരമ്പര്യ ബന്ധം ഇന്ത്യന്‍ സൗന്ദര്യശാസ്ത്രവുമായല്ലായെന്നും പകരം അവ തമിഴ് കലകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് മനോജ് കുറൂര്‍ അഭിപ്രായപ്പെട്ടു. പാശ്ചാത്യ സൗന്ദര്യശാസ്ത്ര ചിന്തകളെ ഭാരതീയ സൗന്ദര്യശാസ്ത്ര ചിന്തകളുമായി താരതമ്യം ചെയ്യുന്നത് പ്രശ്‌നഭരിതമാണ് എന്നും അദ്ദേഹം പറഞ്ഞു. വേദി നാല് അക്ഷരത്തില്‍ ഭൂതകാലത്തിന്റെ തിളക്കം: ഇന്ത്യന്‍ തത്വചിന്തയും സൗന്ദര്യശാസ്ത്രവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ എം.ബി നാരായണനും മോഡറേറ്ററായി സി.രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. ഇന്ത്യന്‍ കലകളെ സിദ്ധാന്തങ്ങളെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്നത് പ്രശ്‌നഭരിതമാണെന്നും കലകളില്‍ അന്തര്‍ലീനമായ സൗന്ദര്യശാസ്ത്ര ചിന്തകളെ പുറത്തുകൊണ്ടുവരികയാണ് നമ്മള്‍ ചെയ്യേണ്ടത് എന്നും പ്രൊഫസര്‍ എം.ബി നാരായണന്‍ അഭിപ്രായപ്പെട്ടു.