മാനന്തവാടി: വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ പിടികൂടി. കഴിഞ്ഞ ദിവസം കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയാണിതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്.
വനംവകുപ്പ്, ആര്‍.ആര്‍.ടി സംഘം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. ആറ് തവണ മയക്കുവെടിവച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കി. ശേഷം കൂട്ടിലേക്ക് മാറ്റുകയും ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെയാണ് പിടികൂടിയിരിക്കുന്നത്. വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റി ഡോസ് നല്‍കുക. കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇദ്ദേഹത്തിന്റെ മകന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കാനും നഷ്ടപരിഹാര തുക നല്‍കാനും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കര്‍ഷകന്റെ മരണത്തോടെ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. കടുവയെ പിടികൂടാതെ തോമസിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
Also Read:
https://peoplesreview.co.in/kerala/31424