കോഴിക്കോട്: സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തില്‍, ഉണ്ണീശോ തിരുനാളിന് വികാരി ഫാ. റെനി ഫ്രാന്‍സിസ് റോഡ്രിഗസ് കൊടിയേറ്റി. ദിവ്യബലിക്ക് ഫാ. ജോസ് യേശുദാസന്‍ മുഖ്യകാര്‍മികത്വം വഹിച്ച് വചന സന്ദേശം നല്‍കി. ഫാ. റെനി ഫ്രാന്‍സിസ് റോഡ്രിഗസ്, ഫാ. ജീവന്‍ വര്‍ഗീസ് തൈപറമ്പില്‍, ഡീക്കന്‍ റെസ്റ്റിന്‍, സെബാസ്റ്റ്യന്‍ കുറുമുട്ടത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. നാളെ (ഞായര്‍) കോഴിക്കോട് രൂപതാ ചാന്‍സിലര്‍ ഫാ.സജീവ് വര്‍ഗീസ് ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ച് അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയരക്ടര്‍ ഫാ. ഡൊമിനിക് വാളന്മാനാലും സംഘവും നയിക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. 18ന് കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് കുരിശിന്റെ വഴിയോടെ ആരംഭിച്ച്, രാത്രി ഒമ്പത് വരെയാണ് കണ്‍വന്‍ഷന്‍. ഈ ദിനങ്ങളില്‍ കോഴിക്കോട്, താമരശ്ശേരി രൂപതാ വികാരി ജനറല്‍മാരായ മോണ്‍. ജന്‍സന്‍ പുത്തന്‍വീട്ടില്‍, മോണ്‍. ജോണ്‍ ഒറവങ്കര എന്നിവര്‍ ദിവ്യബലി അര്‍പ്പിക്കും. 22 ഞായറാഴ്ച തിരുനാളിനും കണ്‍വന്‍ഷന്‍ സമാപനത്തിനും കോഴിക്കോട് രൂപതാ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും.