കോഴിക്കോട്: കെ.എല്‍.എഫ് വേദിയില്‍ ‘അംബേദ്കര്‍ എ ലൈഫ്’ എന്ന പുസ്തകത്തെകുറിച്ച് ചര്‍ച്ച നടന്നു. ശശി തരൂര്‍, സൂരജ് യെങ്‌ടെ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു. ഗാന്ധി ജനങ്ങള്‍ക്ക് സുപരിചിതനാണെങ്കിലും ഇന്ത്യന്‍ ഗ്രാമീണരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നത് അംബേദ്ക്കറാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികമായും സാമൂഹികമായും വിവേചനങ്ങള്‍ നേരിട്ട അംബേദ്കര്‍ തന്റെ ഇച്ഛാശക്തി കൊണ്ടാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്തതെന്നും വിപ്ലവത്തേക്കാള്‍ നിയമവ്യവസ്ഥയെ അദ്ദേഹം വിശ്വസിച്ചിരുന്നെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളമാണ് ഇന്ന് ജാതിവ്യവസ്ഥയെ തരണം ചെയ്തതില്‍ മുന്നില്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ജാതിവ്യവസ്ഥക്കെതിരേ പോരാടിയ മന്നത്ത് പത്മനാഭന്‍, ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരുടെ സംഭാവനകളെ കുറിച്ചും സെഷനില്‍ ചര്‍ച്ച ചെയ്തു.