കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണത്തിനെതിരേയും രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ക്കെതിരേയും തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വേണ്ടിയും സോഷ്യലിസ്റ്റുകളുടെ ഐക്യത്തിലൂടെയുള്ള മുന്നേറ്റമാണ് രാജ്യം ആഗ്രഹിക്കുന്നത്, സോഷ്യലിസ്റ്റുകളുടെ ഐക്യത്തിന് വേണ്ടി ജനതാദള്‍ സംസ്ഥാന ദേശീയ നേതൃത്വം മുന്‍കൈയ്യെടുക്കണമെന്നും ജനതാദള്‍ എസ് ജില്ലാ പ്രവര്‍ത്തക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാട് ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം രാജ്യത്തെ ജനങ്ങളെ തമ്മില്‍ അകറ്റുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് അനുവര്‍ത്തിച്ചു വരുന്ന നയങ്ങളാണെന്നും ഈ നയം രാജ്യത്തെ തകര്‍ച്ചയില്‍ എത്തിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലോഹ്യ.കെ, അസീസ് മണലൊടി, എന്‍.കെ.സജിത്ത്, പി.പി മുകുന്ദന്‍, കെ.എന്‍ അനില്‍കുമാര്‍, റഷീദ് മുയിപ്പോത്ത്, ടി.എന്‍.കെ ശശീന്ദ്രന്‍ , കെ.പി അബൂബക്കര്‍, വി.എം ആഷിഖ്, ടി.എ അസീസ്, ബിജു കായക്കൊടി , കബീര്‍ സലാല, ലൈല .കെ, അറ: ബെന്നി ജോസഫ് , പി.അബ്ദുള്‍ മജീദ്, വിജയന്‍ ചോലക്കര, ഇ.അമ്മദ് , പറമ്പത്ത് രവീന്ദ്രന്‍ , കെ.എം സബാസ്റ്റ്യന്‍, എസ്.വി ഹരിദേവ് , ടി.കെ ബാലഗോപാലന്‍, എന്നിവര്‍ സംസാരിച്ചു. പി.ടി ആസാദ് സ്വാഗതവും ഷരീഫ് നന്ദിയും രേഖപ്പെടുത്തി.