സുരക്ഷിത ആശുപത്രികള്‍ സമൂഹത്തിന്റെ ആവശ്യം: ഏകദിന സെമിനാര്‍ 15ന്

സുരക്ഷിത ആശുപത്രികള്‍ സമൂഹത്തിന്റെ ആവശ്യം: ഏകദിന സെമിനാര്‍ 15ന്

കോഴിക്കോട്: സുരക്ഷിത ആശുപത്രികള്‍ സമൂഹത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ 15ന് ഞായര്‍ ഐ.എം.എ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സെമിനാര്‍ നടത്തുന്നത്. ഐ.എം.എ സേഫ്‌സോണ്‍ സ്‌റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പവന്‍ മധുസൂദനന്‍, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഹുസൈന്‍കോയ തങ്ങള്‍, റിട്ട.എസ്.പി സുഭാഷ്ബാബു, മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, ഡോ. ചന്ദ്രശേഖരന്‍, ഡോ. സന്ധ്യാകുറുപ്പ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കെ.പി.എച്ച്.എ പ്രസിഡന്റ് ഡോ.മിലിമണി, ഡോ.വേണുഗോപാല്‍, ഡോ.ഇ.വി ഗോപി, ഡോ. വി.ജി പ്രദീപ്കുമാര്‍, സജി മാത്യു, ഡോ. അജിത, രാജേഷ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. മിലിമണി, ഡോ. വേണുഗോപാല്‍, രജീഷ്.പി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *