കോഴിക്കോട്: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണെന്നും കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ശശി തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്സാണെന്നും സമസ്തയുടെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു.