ശരത്‌യാദവിന്റെ നിര്യാണം മതേതര ചേരിക്ക് തീരാനഷ്ടം: ഡോ. നീലലോഹിതദാസ്

ശരത്‌യാദവിന്റെ നിര്യാണം മതേതര ചേരിക്ക് തീരാനഷ്ടം: ഡോ. നീലലോഹിതദാസ്

കോഴിക്കോട്: ഒരേസമയം രാംമനോഹര്‍ ലോഹ്യയുടേയും ചൗധരി ചരണ്‍സിംഗിന്റേയും ആശയങ്ങള്‍ ദേശീയ രാഷ്ട്രീയ രംഗത്ത് ഉയര്‍ത്തി പിടിക്കാന്‍ നിരന്തരം പരിശ്രമിച്ച കറകളഞ്ഞ സോഷ്യലിസ്റ്റ് നേതാവിനെയാണ് ശരത്‌യാദവിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും, മതേതരചേരിക്ക് ഇത് തീരാനഷ്ടമാണെന്നും ജെ.ഡി.എസ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി ഡോ.നീലലോഹിതദാസ് പറഞ്ഞു. 1990ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാടപ്പാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയായിരുന്ന വി.പി സിങ്ങിനും രാംവിലാസ് പാസ്വാനുമൊപ്പം നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഉപജാപങ്ങളില്‍ പെടാതെ അധഃസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി എക്കാലവും പ്രവര്‍ത്തിച്ച നേതാവായിരുന്നു ശരത്‌യാദവെന്ന് നീലലോഹിതദാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *