മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ല; മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി: തരൂര്‍

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ല; മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി: തരൂര്‍

കോഴിക്കോട്: പാര്‍ട്ടിയും ജനങ്ങളുമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടതെന്നും എന്നാല്‍, സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പിന് ഇപ്പൊഴേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ കോഴിക്കോട് പറഞ്ഞു. സമസ്ത ആസ്ഥാനത്ത് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
2026 ലാണ് നിയമസഭ തെരഞ്ഞെടുപ്പ്. അതിന് മുന്‍പ് ഇത്തരം ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് പ്രസ്താവന വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രിയാവാന്‍ തയ്യാറല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *