കോഴിക്കോട്: കെ.എല്‍.എഫ് വേദി 3 എഴുത്തോലയില്‍ ‘ടെയില്‍സ് ഫ്രം മാഹിഷ്മതി: ദ ബാഹുബലി ട്രിലോജി’ എന്ന വിഷയത്തില്‍ ഒരു സിനിമ എങ്ങനെ നോവല്‍ ആയി മാറി എന്ന ചര്‍ച്ചയില്‍ ആനന്ദ് നീലകണ്ഠന്‍, ഡോ. മീന ടി.പിള്ള എന്നിവര്‍ പങ്കെടുത്തു. നെറ്റ്ഫ്‌ളിക്‌സിലോ ആമസോണ്‍ പ്രൈമിലോ സീരീസ് ആയി ഒതുങ്ങി പോകേണ്ട ഒന്നാണ് ഇന്ന് ലോക ജനശ്രദ്ധ ആകര്‍ഷിച്ച ബാഹുബലിയായി മാറിയത് എന്ന് ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. മലയാളത്തില്‍ ബാഹുബലി, ഈച്ച പോലുള്ള സിനിമകള്‍ വിജയിക്കത്തത് മലയാളികള്‍ കൂടുതല്‍ ചിന്തിക്കുന്നത് കൊണ്ടാണണെന്ന് ആനന്ദ് നീലകണ്ഠന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ കാലത്ത് കഥാകഥനം നേരിടുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടാം എന്ന പ്രേക്ഷകരില്‍ നിന്നുള്ള ചോദ്യത്തിന് ടെക്‌നോളജി വളരുന്നതിനനനുസരിച്ച് കഥാകഥനത്തിനുള്ള വഴികള്‍ കണ്ടുപിടിക്കണം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ആനന്ദ് നീലകണ്ഠന്റെ ഡി.സി ബുക്ക് പ്രസിദ്ധീകരിച്ച ബാഹുബലി സീരീസിലെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.