മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ

മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ

കോഴിക്കോട്: മത്സ്യത്തൊഴിലാളികളോടും തീരദേശവാസികളോടും തുടര്‍ന്നുവരുന്ന അവഗണന അവസാനിപ്പിക്കണമെന്നും കടലും കടലോരവും ഇന്ന് ഭീകരമായ ചൂഷണത്തിന് ഇരയാവുകയാണെന്നും എസ്.ഡി.പി.ഐ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുത്തക മുതലാളിമാരുടെ ലാഭക്കൊതിക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് മാറി മാറി വരുന്ന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും അവരെ ബോധ്യപ്പെടുത്തുന്നതിനായി എസ്.ഡി.പി.ഐ ജില്ലാകമ്മിറ്റി 20ന് തീരദേശ അവകാശ പത്രിക പുറത്തിറക്കും. തുടര്‍ന്ന് കടല്‍സഭകള്‍ സംഘടിപ്പിക്കുമെന്നവര്‍ കൂട്ടിച്ചേത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറി കെ. ഷമീര്‍, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ.കബീര്‍, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.പി ജാഫര്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *