പുരുഷന്മാര്‍ സ്ത്രീയെ ഒരു വ്യക്തിയായി കാണുന്നില്ല: പി.എഫ് മാത്യൂസ്

പുരുഷന്മാര്‍ സ്ത്രീയെ ഒരു വ്യക്തിയായി കാണുന്നില്ല: പി.എഫ് മാത്യൂസ്

കോഴിക്കോട്: കെ.എല്‍.എഫ് വേദി അഞ്ചില്‍ അയഥാര്‍ത്ഥത്തിന്റെ ചങ്ങലക്കെട്ടില്‍ പെട്ടുപോയ ഒരു സമൂഹത്തിനെ അടയാളപ്പെടുത്തികൊണ്ട് എഴുതിയ പി.എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന കഥയുടെ ചര്‍ച്ചയായിരുന്നു നടന്നത്. ചര്‍ച്ചയില്‍ അനുഭവങ്ങളാണ് തന്റെ കഥയുടെ ആശയം എന്ന് മാത്യൂസ് പറഞ്ഞു. പുരുഷന്മാര്‍ സ്ത്രീയെ ഒരു ശരീരം മാത്രമായാണ് കാണുന്നതെന്നും അവളെ ഒരു വ്യക്തിയായി കാണുന്നില്ലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരന്‍ ചിത്രീകരിക്കുന്ന ഒരു മാപ്പില്‍ തന്റേതായ ഒരു കൊട്ടാരം നിര്‍മിക്കാന്‍ വായനക്കാരന് സാധിക്കണം എന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. പ്രതികരണശേഷി ഇല്ലാത്ത ഒരു സമൂഹമാണ് നമ്മുടെ സമൂഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ കഥകള്‍എല്ലാം യാഥാര്‍ത്ഥ്യമല്ല, തന്റെ കഥകളുടെ തലക്കെട്ടുകളും യാഥാര്‍ത്ഥ്യമല്ല എന്ന് അദ്ദേഹം വാദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *