പുതിയ അഞ്ച് ലാബുകളുമായി ആസ്റ്റര്‍ ലാബ്‌സ് തൃശൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

പുതിയ അഞ്ച് ലാബുകളുമായി ആസ്റ്റര്‍ ലാബ്‌സ് തൃശൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

കേരളത്തിലുടനീളമുള്ള ആസ്റ്റര്‍ ഹോസ്പ്പിറ്റലുകളില്‍ വിവിധ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ഇളവുകള്‍ ലഭ്യമാകും

തൃശൂര്‍: ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ജനങ്ങള്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഡയഗ്‌നോസ്റ്റിക് വിഭാഗമായ ആസ്റ്റര്‍ ലാബ്‌സ് നഗരത്തിലെ അഞ്ച് ഇടങ്ങളിലായി പ്രവര്‍ത്തനമാരംഭിക്കുന്നു. വെസ്റ്റ് ഫോര്‍ട്ട്, കൊക്കാല, എം.ജി റോഡ്, കാളത്തോട്, വാടാനപ്പള്ളി എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ആസ്റ്റര്‍ ലാബുകളുടെ അതിവേഗ വിപുലീകരണ പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലാബുകളുള്ള മെഡിക്കല്‍ ലബോറട്ടറി ശൃംഖലയാണ് ആസ്റ്റര്‍ ലാബ്‌സ്

അത്യാധുനിക സാങ്കേതികവിദ്യകള്‍ക്ക് പുറമെ ആസ്റ്റര്‍ ലാബുകളിലെ എല്ലാ പരിശോധനകളും രോഗനിര്‍ണയങ്ങളും പരിചയസമ്പന്നരായ മൈക്രോബയോളജിസ്റ്റുകളുടെയും പാത്തോളജിസ്റ്റുകളുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. തൃശൂരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ലാബുകള്‍ മറ്റെല്ലാ കേന്ദ്രങ്ങളെപ്പോലെത്തെന്നെ ഉപഭോക്താക്കള്‍ക്ക് അടിസ്ഥാനപരവും കൃത്യതയുമുള്ള ടെസ്റ്റ് ഫലം നല്‍കുന്നു. സാധാരണ പരിശോധനകള്‍ക്ക് പുറമെ മറ്റു പ്രത്യേക പരിശോധനകള്‍ക്കായി സാമ്പിളുകള്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്കോ, ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയുള്ള ആസ്റ്ററിന്റെ ഗ്ലോബല്‍ റഫറന്‍സ് ലാബിലേക്കോയാണ് അയക്കുക. ലോകമെമ്പാടുമുള്ള എല്ലാ ആസ്റ്റര്‍ ലൊക്കേഷനുകളില്‍നിന്നും പരിശോധനാ സാമ്പിളുകള്‍ സ്വീകരിക്കുന്ന കേന്ദ്രമാണ് ഗ്ലോബല്‍ റഫറന്‍സ് ലാബ്.

‘ലോകോത്തര നിലവാരത്തിലുള്ള ഈ ലാബുകള്‍ ജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും തങ്ങളുടെ ടെസ്റ്റുകളിലും ഉപകരണങ്ങളിലും ജര്‍മന്‍- അമേരിക്കന്‍ സാങ്കേതികവിദ്യകളാണ് പിന്തുടര്‍ന്ന് വരുന്നത് ഇതുവഴി ഉപഭോക്താക്കള്‍ക്ക് കൃത്യതയും സ്ഥിരതയാര്‍ന്നതുമായ പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നു. അതിനൂതന സാങ്കേതികവിദ്യകളും, ഉപകരണങ്ങളും, വര്‍ഷങ്ങളുടെ പരിചയസമ്പത്തും വഴി കേരളത്തിലുള്ള ഏറ്റവും പ്രാദേശികമായ സ്ഥലങ്ങളില്‍ പോലും ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ആസ്റ്റര്‍ ലാബുകള്‍ വഴി എത്തിക്കാന്‍ സാധിക്കുമെന്നും’ ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളാ ആന്‍ഡ് തമിഴ്‌നാട് റീജിയണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ജില്ലയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന അഞ്ച് ലാബുകള്‍കൂടി ചേര്‍ന്ന് കേരളത്തിലുള്ള ആസ്റ്റര്‍ ലാബുകളുടെ എണ്ണം 90ആയി മാറും. മാര്‍ച്ചോടുകൂടി തൃശൂരില്‍ 20 ലാബുകള്‍ കൂടി ആരംഭിക്കാനാണ് പദ്ധതി, ആഗസ്റ്റോടെ ജില്ലയിലെ ആകെ ലാബുകളുടെ എണ്ണം 50ആയി മാറും. ഉദ്ഘാടനദിനത്തോടനുബന്ധിച്ച് വിവിധ ടെസ്റ്റുകള്‍ക്ക് 15% ഇളവ് ജനങ്ങള്‍ക്ക് നല്‍കും, കൂടാതെ ആസ്റ്റര്‍ ലാബുകളില്‍ നിന്നും പരിശോധന നടത്തുന്ന എല്ലാ രോഗികള്‍ക്കും ആസ്റ്റര്‍ ആശുപത്രികളില്‍ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. വിസിറ്റിങ് ഡോക്ടര്‍മാര്‍ ഒഴികെയുള്ള ഡോക്ടര്‍മാരുടെ പരിശോധനയില്‍ 25% ഇളവും, റേഡിയോളജി പ്രൊസിജിയറുകള്‍ക്ക് 20% ഇളവും, ഹെല്‍ത്ത് ചെക്കപ്പിന് 20% ഇളവും ആസ്റ്റര്‍ ലാബ്‌സ് പ്രധാനം ചെയ്യുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *