ജില്ലാ ഇ-ഡിവിഷന്‍ ലീഗ് ക്രിക്കറ്റ്: പയ്യാവൂര്‍ വൈ.എം.സി.എ ചാമ്പ്യന്‍മാര്‍

ജില്ലാ ഇ-ഡിവിഷന്‍ ലീഗ് ക്രിക്കറ്റ്: പയ്യാവൂര്‍ വൈ.എം.സി.എ ചാമ്പ്യന്‍മാര്‍

തലശ്ശേരി: കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഇ- ഡിവിഷന്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ പയ്യാവൂര്‍ വൈ.എം.സി.എ ഒരുറണ്ണിന് പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പയ്യാവൂര്‍ വൈ.എം.സി.എ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി. വൈ.എം.സി.എക്ക് വേണ്ടി വിഷ്ണു പി.അനില്‍ 43 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. പൈസക്കരിക്ക് വേണ്ടി രഞ്ജിത്ത് ദാമോദരന്‍ 32 റണ്‍സ് നേടി. മാന്‍ ഓഫ് ദി ഫൈനലായും ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്ററായും പയ്യാവൂര്‍ വൈ.എം.സി.എ യുടെ വിഷ്ണു പി .അനിലിനെയും, ബെസ്റ്റ് ബൗളറായി പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമി താരം മെല്‍വിന്‍ ജോസിനെയും, ടൂര്‍ണമെന്റിലെ മികച്ച താരമായി മണത്തണ ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ്ബ് താരം കെ.ടി അഫ്ഷാദിനേയും തിരഞ്ഞെടുത്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വി.പി അനസ് സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.കൃഷ്ണ രാജു, പി.നവാസ്, എ.അഭിമന്യു, പി.സതീശന്‍, മഹറൂഫ് ആലഞ്ചേരി, പി.കെ ജിതേഷ്, അക്ബര്‍ നടമ്മല്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *