ജന്തുക്ഷേമ ദ്വൈവാരാചരണം സ്‌കൂള്‍ കുട്ടികള്‍ക്ക് മല്‍സരങ്ങള്‍

ജന്തുക്ഷേമ ദ്വൈവാരാചരണം സ്‌കൂള്‍ കുട്ടികള്‍ക്ക് മല്‍സരങ്ങള്‍

ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ (ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്റര്‍ ) ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജനുവരി 19 വ്യാഴാഴ്ച്ച യു.പി വിഭാഗത്തിനും ജനുവരി 20 വെള്ളിയാഴ്ച്ച ഹൈസ്‌കൂള്‍ വിഭാഗത്തിനും ജനുവരി 21 ശനിയാഴ്ച ഹയര്‍സെക്കന്‍ഡറിക്കാര്‍ക്കും നടത്തുന്നതാണ്. ക്വിസ് (രാവിലെ 10.30 -11.30 am), ഉപന്യാസ രചന (ഉച്ചയ്ക്ക് 12 -1 pm), ചിത്രരചന (വാട്ടര്‍ കളര്‍ 2-3 pm ), പെയ്ന്റിംഗ് ( 3.30-4.30 pm) എന്നിങ്ങനെയാണ് മല്‍സരക്രമം. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിനെ പ്രതിനിധീകരിച്ചോ അല്ലെങ്കില്‍ സ്‌കൂള്‍ മേലധികാരിയുടെ സമ്മതപത്രം സഹിതം നേരിട്ടോ പങ്കെടുക്കാവുന്നതാണ്. ഒന്നും രണ്ടും സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഫലകം എന്നിവ ജന്തുക്ഷേമ വാരാചരണം സമാപന സമ്മേളനത്തില്‍ വെച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *