മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജന്തുക്ഷേമ ദ്വൈവാരാചരണം നടത്തുന്നു. ജനുവരി 15 മുതല്‍ 31 വരെ മൃഗസംരക്ഷണ വകുപ്പിന്റെ പതിനൊന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രങ്ങള്‍ വഴിയാണ് ജന്തുക്ഷേമ ദ്വൈവാരാചരണം സംഘടിപ്പിക്കുക. സംസ്ഥാനതല സെമിനാര്‍, ജില്ലാതല സെമിനാറുകള്‍, ഫേസ്ബുക്ക് ലൈവ് പ്രോഗ്രാമുകള്‍, ചര്‍ച്ചകള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.