ഗാന്ധിജിയുടെ മയ്യഴി സന്ദര്‍ശന വാര്‍ഷിക പദയാത്രയും കെ.പി.എ റഹീം മാസ്റ്റര്‍ അനുസ്മരണവും നടത്തി

ഗാന്ധിജിയുടെ മയ്യഴി സന്ദര്‍ശന വാര്‍ഷിക പദയാത്രയും കെ.പി.എ റഹീം മാസ്റ്റര്‍ അനുസ്മരണവും നടത്തി

മാഹി: മഹാത്മ ഗാന്ധി മാഹി സന്ദര്‍ശിച്ചതിന്റെ 89ാം വാര്‍ഷികവും കെ.പി.എ റഹിം മാസ്റ്ററുടെ നാലാം ചരമവാര്‍ഷികവും കൗണ്‍സില്‍ ഓഫ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആചരിച്ചു. മാഹി പുത്തലം ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ സ്‌കറിയ കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സി.വി രാജന്‍ പെരിങ്ങാടി, പ്രൊഫ എം.പി മത്തായി, ആര്‍ടിസ്റ്റ് ശശികല, കെ.വി രാഘവന്‍, അസിസ് ഹാജി, ഐ.അരവിന്ദന്‍, കെ.ടി ശ്രീധരന്‍, കെ.അജിത്, കെ. എം പവിത്രന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സില്‍ ഓഫ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ ഓഫിസിനു മുന്നില്‍ നിന്നും ഗാന്ധിജിയുടേയും, കെ.പി.എ റഹിം മാസ്റ്ററുടേയും ഛായചിത്രം വഹിച്ചു കൊണ്ടുള്ള പദയാത്രജാഥ പുത്തലം ക്ഷേത്രത്തിലെത്തി. യാത്രക്ക് ജയിംസ് സി.ജോസഫ്, എന്‍. കെ. സകിത, എന്‍. മോഹനന്‍, കെ. രവീന്ദ്രന്‍, പി. കെ രാജേന്ദ്ര കുമാര്‍, കെ.കെ പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *