കോഴിക്കോട്: കേരള ഗവണ്മെന്റ് ഒപ്റ്റോമെട്രിക് അസോസിയേഷന് 31ാം സംസ്ഥാന സമ്മേളനം നാളെ (ഞായര്‍) രാവിലെ 9.30ന് ടി.പി രാമകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാന്‍.എം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ബിനോയ്.ആര് അധ്യക്ഷത വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ മുഖ്യാതിഥിയാകും. ഇന്‍സൈറ്റ് പ്രകാശനം എന്‍.പി.സി.ബി ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ.മോഹന്‍ദാസ് നിര്‍വഹിക്കും. ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗര്‍ ജൂനിയര്‍ ഫെയിം വൈഗ സുധീഷ് സംബന്ധിക്കും. വൈഗ സുധീഷിനുള്ള ഉപഹാര സമര്‍പ്പണം കോഴിക്കോട് ജനറല്‍ ആശുപത്രി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ.ബീന ഗോപാലകൃഷ്ണന് സമര്‍പ്പിക്കും. കോഴിക്കോട് മെഡിക്കല്‍കോളേജ് നേത്രരോഗ വിഭാഗം മേധാവി ഡോ. അരുണ്‍കുമാര്‍.എ, ഡോ. വിജയന് (കണ്‍സള്‍ട്ടന്റ്, ജനറല്‍ ആശുപത്രി), ലുധിയാമ്മ ചാക്കോ (സ്റ്റേറ്റ് ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍), ഷനല്‍കുമാര്‍.കെ (ജോയന്റ് സെക്രട്ടറി, കെ.എച്ച്.എസ്.എല്‍.ടി.എ), മണികണ്ഠന് (സെക്രട്ടറി, കെ.ജി.പി.എ), അനസ്.കെ(കെ.ജി.ഡി.എം.എ), ബാലഭദ്രന്‍ ഒ.പി (കെ.ജി.ആര്.എ) ആശംസകള്‍ നേരും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാന്‍.എം സ്വാഗതവും ഒര്‍ഗനൈസിങ് സെക്രട്ടറി പ്രദീപന്.സി നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ പ്രദീപന്.സി, മിനി ഇ.വി എന്നിവരും പങ്കെടുത്തു.