കെ. കരുണാകരന്‍ സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

കെ. കരുണാകരന്‍ സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

തിരുവനന്തപുരം: ലീഡറുടെ സ്മരണയ്ക്കായി തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പിന് സമീപത്ത് നിര്‍മ്മിക്കുന്ന കെ. കരുണാകരന്‍ സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍വഹിച്ചു. സെന്ററിന്റെ ത്രീഡി മോഡലും പ്രകാശനം ചെയ്തു. കെ. കരുണാകരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സെന്റര്‍ നിര്‍മ്മിക്കുന്നത്. കെ.കരുണാകരന്‍ പഠന ഗവേഷണ കേന്ദ്രം, ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, അന്താരാഷ്ട്ര നിലവാരത്തിലുള്ള റഫറന്‍സ് ലൈബ്രറി, ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ട്, കാരുണ്യ ഹെല്‍പ് ഡെസ്‌ക്, 700 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *