കരുവ്വിശ്ശേരി സംഗമം റസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ 15ാം വാര്‍ഷിക സംഗമോത്സവം-2023 നാളെ

കരുവ്വിശ്ശേരി സംഗമം റസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ 15ാം വാര്‍ഷിക സംഗമോത്സവം-2023 നാളെ

കോഴിക്കോട്: കരുവ്വിശ്ശേരി സംഗമം റസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ 15ാം വാര്‍ഷിക സംഗമോത്സവം-2023 നാളെ(ശനി) വൈകുന്നേരം അഞ്ചുമണിക്ക് കരുവ്വിശ്ശേരി തെയ്യോളി പറമ്പില്‍വച്ച് നടക്കും. മേയര്‍ ബീന ഫിലിപ് പരിപാടി ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എന്‍.പി ബാബു അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ കെ.റീജ, ജനമിത്ര റസിഡന്‍സ് ആക്ടിങ് സെക്രട്ടറി രഞ്ജിത്ത്.എന്‍, ഐക്യ റസിഡന്‍സ് സെക്രട്ടറി ഷൈനി എ.വി എന്നിവര്‍ ആശംസകള്‍ നേരും. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.കെ ശ്യാംപ്രസാദ് സ്വഗതവും ട്രഷറര്‍ പി.ഷാജു നന്ദിയും പറയും. തുടര്‍ന്ന് വിവിധ കലാപരിപടികള്‍ അരങ്ങേറും. കൃഷ്ണബാബു സംവിധാനം ചെയ്ത ലഘുനാടകവും ഉണ്ടാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *