കോഴിക്കോട്: ‘നോണ്‍ ഫംഗബിള്‍ ടോക്കണ്‍’ ഒരു ആവശ്യവുമല്ല , അത് ഒരു ആഡംബരം മാത്രമാണെന്ന് അമേരിക്കന്‍ സംരംഭകനും ക്രിപ്റ്റോ ഇവാഞ്ചലിസ്റ്റുമായ നിതിന്‍ ഈപ്പന് കെ.എല്‍.എഫ് വേദി ആറ് കഥയില്‍ അഭിപ്രായപ്പെട്ടു. ഒരു വസ്തുവിന് അതിന്റേതായ മൂല്യമുള്ള മറ്റൊരു വസ്തുവുമായി വില്‍ക്കുന്നതിന് ഫംഗബിള്‍ എന്നും എന്നാല്‍, ആ വസ്തു പകരം മറ്റൊരു വസ്തുവുമായി വില്ക്കാന് കഴിയാത്തതിനെ നോണ്‍ ഫംഗബിള്‍ ആയും എന്‍.എഫ്.ടിയില്‍ തരംതിരിച്ചിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു നിതിന്‍ ഈപ്പന് സംവാദം ആരംഭിച്ചത്. ലാഭമോ നഷ്ടമോ നല്‍കിയേക്കാവുന്ന ക്രിപ്റ്റോഗ്രാഫിക് ആസ്തികളാണ് എന്‍.എഫ്.ടി. എന്‍.എഫ്.ടി വന്നതുകൊണ്ട് കലാകാരന്മാര്ക്ക് കിട്ടിയ നേട്ടങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം കൂടുതലായും സംസാരിച്ചത്.