കോഴിക്കോട്: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘ഹെല്‍ത്തി കേരള: ഭക്ഷ്യ സുരക്ഷ – ശുചിത്വ പരിശോധന’യുടെ ഭാഗമായി 1209 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 60 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 35500 രൂപ പിഴ ചുമത്തുകയു നാല് കടകള്‍ അടച്ചു പൂട്ടുകയും ചെയ്തു. രണ്ട് കടകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തുടര്‍ പരിശോധനക്കായി റിപ്പോര്‍ട്ട് ചെയ്തു. പുകയില നിരോധന നിയമ പ്രകാരം 26 സ്ഥാപനങ്ങളില്‍ നിന്ന് 5200 രൂപ പിഴ ഈടാക്കി. പരിശോധനയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ 80 ടീമുകള്‍ പങ്കെടുത്തു.