‘സ്വരാജ് സ്‌പൈ’യുടെ ഉത്ഭവം തന്റെ തലച്ചോറില്‍ നിന്നും ഒപ്പം പരേതനായ പിതാവില്‍ നിന്നും: വിജയ് ബാലന്‍

‘സ്വരാജ് സ്‌പൈ’യുടെ ഉത്ഭവം തന്റെ തലച്ചോറില്‍ നിന്നും ഒപ്പം പരേതനായ പിതാവില്‍ നിന്നും: വിജയ് ബാലന്‍

കോഴിക്കോട്: യഥാര്‍ത്ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രചിക്കപ്പെട്ട ‘സ്വരാജ് സ്‌പൈ’ എന്ന നോവലിനെക്കുറിച്ച് എഴുത്തുകാരനായ വിജയ് ബാലനോട്, ബി. അരുന്ധതി സംസാരിച്ചു. വസ്തുതകള്‍ വ്യക്തമായി വിവരിക്കുന്ന ആഖ്യാന രചനയാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്ന് അരുന്ധതി പറഞ്ഞു. ഇങ്ങനെയൊരു വിഷയത്തിന്റെ ഉത്ഭവം എവിടെ നിന്നെന്ന ചോദ്യത്തിന് തന്റെ തലച്ചോറില്‍ നിന്നും ഒപ്പം പരേതനായ തന്റെ പിതാവിന്റെയടുത്ത് നിന്നെന്നുമുള്ള മറുപടിയാണ് എഴുത്തുകാരന്‍ നല്‍കിയത്. ചരിത്ര ഫിക്ഷന്‍ നോവലുകളുടെ കൂട്ടത്തിലാണ് ‘സ്വരാജ് സ്‌പൈ’ ഉള്‍പ്പെടുന്നത്. ലോകമഹായുദ്ധ സമയത്ത് ചാരവൃത്തിയും യുദ്ധതന്ത്രങ്ങളുമായി ജീവിച്ച ധീരനായ ഒരു ഇന്ത്യക്കാരന്റെ അനുഭവം നോവല്‍ ചിത്രീകരിക്കുന്നു. 52 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട കഥാപാത്രത്തെ കുറിച്ചുള്ള അനുസ്മരണത്തോടെയാണ് സെഷന്‍ അവസാനിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *