ശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

ശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

പത്തനംതിട്ട: ശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്തു തുടങ്ങി. പുലര്‍ച്ചെ മൂന്നര മുതലാണ് അരവണ വിതരണം ചെയ്തു തുടങ്ങിയത്. ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിര്‍ത്തിവച്ചിരുന്നു. ഇത് ഭക്തരെ നിരാശരാക്കിയിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പുലര്‍ച്ചെ തന്നെ ഭക്തര്‍ക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാന്‍ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. അതേസമയം ഏലക്ക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോള്‍ അന്വേഷണം. കോടതി ഇന്നലെ ഈ സാധ്യത തേടിയിരുന്നു.

ബോര്‍ഡ് തീരുമാനം അനുസരിച്ച് പുതിയ ബാച്ച് അരവണയില്‍ ഏലയ്ക്ക ഉപയോഗിക്കുന്നില്ല. വിതരണത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന 7,07,153 ടിന്‍ അരവണ ഗോഡൗണിലേയ്ക്ക് മാറ്റി. നടപടികള്‍ സംബന്ധിച്ച് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസര്‍ അറിയിച്ചു. കേസിന്റെ തുടര്‍ നടപടികള്‍ അനുസരിച്ച് ഗോഡൗണിലേയ്ക്ക് മാറ്റിയ അരവണ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *