ലഹരിക്കെതിരേ യുവത്വം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ചിന്മയ യുവകേന്ദ്രയുടെ മാരത്തോണ്‍

ലഹരിക്കെതിരേ യുവത്വം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ചിന്മയ യുവകേന്ദ്രയുടെ മാരത്തോണ്‍

കോഴിക്കോട്: ലഹരിക്കെതിരേ യുവത്വം എന്ന സന്ദേശം ഉയര്‍ത്തികൊണ്ട് ചിന്മയ യുവകേന്ദ്ര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മാരത്തോണ്‍ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ജില്ലയില്‍ ഈ മാസം 14ന് മാരത്തോണ്‍ നടക്കും. കോഴിക്കോട് നടക്കുന്ന മാരത്തോണ്‍ തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്ന് ആരംഭിച്ച് പൊറ്റമ്മല്‍ കോട്ടൂളി വഴി അരയിടത്തുപാലം വരെയും തിരിച്ച് ചിന്മയ വിദ്യാലയം വരെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മാരത്തോണിന്റെ ഉദ്ഘാടനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ശ്രീകുമാര്‍ നിര്‍വഹിക്കും. കോഴിക്കോട് ചിന്മയ യുവകേന്ദ്രയും ചിന്മയ വിദ്യാലയത്തിലെ മാതൃസമിതിയും സംയുക്തമായി നടത്തുന്ന മാരത്തോണില്‍ ആയിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. മരത്തോണ്‍ രാത്രി എട്ടു മണിയോടെ അവസാനിക്കും. നിലവില്‍ പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഇതിനോടകം തന്നെ മാരത്തോണുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. 14ന് കോഴിക്കോട് കൂടാതെ കാസര്‍കോട് ജില്ലയിലെ മാരത്തോണ്‍ കൂടി നടത്തപ്പെടും.

Share

Leave a Reply

Your email address will not be published. Required fields are marked *