കോഴിക്കോട്: കെ.എല്‍.എഫ് വേദി നാല് അക്ഷരത്തില്‍ 13ാം സെഷനില്‍ ‘ഏകവചനത്തില്‍ നിന്ന് ബഹുവചനത്തിലേക്ക്: നവകാല റേഡിയോ’എന്ന വിഷയത്തില്‍ മൂന്ന് വര്‍ഷം മികച്ച റേഡിയോ ജോക്കി അവാര്‍ഡ് നേടിയ ആര്‍.ജെ നിത, കേരളത്തിലെ ആദ്യ പ്രൈവറ്റ് ജോക്കിയും ന്യൂയോര്‍ക്ക് ഫെസ്റ്റിവല്‍ പ്രൈസ് ജേതാവുമായ ആര്‍. ജെ ലീഷ്ണ, കൊച്ചിയിലെയും കോഴിക്കോട്ടേയും മിര്‍ച്ചി റേഡിയോ ഹോസ്റ്റിസ് ആയ പാര്‍വതി, മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ കാളിയത്ത് എന്നിവര്‍ പങ്കെടുത്തു. 2023ലും 99% ശ്രോതാക്കള്‍ ഉള്ള റേഡിയോ രാഷ്ട്രീയപരമാവത്തത് എന്താണെന്ന മോഡറേറ്റര്‍ ഷാജഹാന്‍ കാളിയത്തിന്റെ ചോദ്യത്തോടെയാണ് സെഷന്‍ ആരംഭിച്ചത്. കൊവിഡ് കാലത്തെ റേഡിയോയുടെ ഉയര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനത്തെ കുറിച്ചും കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടാവാത്ത ഈ കാലത്ത് ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ചിരിക്കാന്‍ മറക്കുമ്പോള്‍ കേള്‍ക്കാനും കൂടെ ചിരിക്കാനും ഞങ്ങള്‍ ഉണ്ടെന്ന് ആര്‍.ജെ ലീഷ്ണ ചര്‍ച്ചയില്‍ പറഞ്ഞു. റേഡിയോ എന്നാല്‍ സ്‌ട്രെയിറ്റ് ഫ്രം ദ് ഹാര്‍ട്ട് ആണെ ന്നും ജീവിതത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ പോലും ആഘോഷിക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്നതാണെന്നും ആര്‍.ജെ നിത കൂട്ടിച്ചേര്‍ത്തു അതില്‍ രാഷ്ട്രീയപരമായ കാര്യങ്ങള്‍ കൊണ്ടുവരാന്‍ താല്‍പ്പര്യം ഇല്ലെന്ന് പറഞ്ഞുകൊണ്ട് ചര്‍ച്ച അവസാനിപ്പിച്ചു.