രാഷ്ട്രഭാഷാ വേദി താലൂക്ക് തല ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിഭകള്‍ക്ക് ആദരവും

രാഷ്ട്രഭാഷാ വേദി താലൂക്ക് തല ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിഭകള്‍ക്ക് ആദരവും

കൊയിലാണ്ടി: രാഷ്ട്രഭാഷാ വേദി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി, മില്ലത്ത് എജ്യുക്കേഷണലുമായി സംയുക്തമായി നടത്തിയ താലൂക്ക്തല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാ സെക്രട്ടറി ശ്രീധരന്‍ പര്‍ക്കാസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ട്രഷറര്‍ കെ.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് ഓണ്‍ലൈനായി പഠിച്ച് വിജയം നേടിയ പി.കെ സിദ്ധാര്‍ത്ഥനും, സംസ്ഥാന യുവജനോത്സവത്തില്‍ ചെണ്ടമേളയില്‍ എ ഗ്രേഡ് നേടിയ ശ്രീഹരിക്കും സ്വീകരണവും ആദരവും നല്‍കി. നൊച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ ഉപഹാരം നല്‍കി. ക്യാഷ് അവാര്‍ഡ് വിതരണം പഞ്ചായത്ത് മെമ്പര്‍ മധു കൃഷ്ണന്‍ നിര്‍വഹിച്ചു. രാഷ്ട്രഭാഷ വേദി ജില്ലാ പ്രസിഡന്റ് പി.ജി പയങ്കാവ് സ്‌പോക്കണ്‍ ഹിന്ദി ക്ലാസിന്റെ ഉദ്ഘാടും നിര്‍വഹിച്ചു. ആര്‍.കെ ഇരവില്‍, കരീം പിലാക്കി, സീ.ബാലന്‍, സി.അബ്ദുറഹിമാന്‍ പി. കെ രവീന്ദ്രന്‍, കെ.കുഞ്ഞു കൃഷ്ണന്‍, പി.കെ രാമുണ്ണി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *