കോഴിക്കോട്: കെ.എല്‍.എഫ് വേദി മൂന്നില്‍ ‘ജീവപരിണാമം അന്യഗ്രഹങ്ങളില്‍ സംഭവവിച്ചിട്ടുണ്ടാവുമോ’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. ദിലീപ് മമ്പള്ളില്‍, ഡോ. പ്രവീണ്‍ ഗോപിനാഥ്, ഡോ. രതീഷ് കൃഷ്ണ, കൃഷ്ണ പ്രസാദ്.ആര്‍, സംഗീത ചേനംപുല്ലി എന്നിവര്‍ പങ്കെടുത്തു. അന്യഗ്രഹങ്ങളിള്‍ തവളകള്‍ നീന്തുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ചാണ് ചര്‍ച്ച ആരംഭിച്ചത്. ഭൂമിയെ മുന്‍നിര്‍ത്തിയുള്ള ഉള്‍കാഴ്ച്ചകള്‍ മാത്രമാണ് മറ്റു ഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്ന അന്വേഷണത്തില്‍ നമുക്കുള്ളത് എന്നും എന്നാല്‍ ജീവന്റെ പൂര്‍ണ്ണസാന്നിധ്യമുള്ള ഒരുഗ്രഹവും ഇന്നേവരെ ശാസ്ത്രം ലോകം കണ്ടെത്തിയിട്ടില്ലെന്നും ഡോ. കൃഷ്ണപ്രസാദ് പറഞ്ഞു. ചൊവ്വയിലാണ് ജീവന്റെ സാന്നിധ്യമുള്ളതായി ശാസ്ത്രലോകം കണക്കാക്കുന്നതെന്നും ‘പ്രൊജക്റ്റ് സെറ്റി’ പോലുള്ള പരീക്ഷങ്ങള്‍ അതിനുവേണ്ടി നടക്കുന്നുണ്ട് എന്നും ചോദ്യോത്തരവേളയില്‍ ഡോ. ദിലീപ് മമ്പള്ളില്‍ ഉത്തരങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്തു.