ഫെമിനിസ്റ്റ് ട്രാന്‍സ്ലേഷന്‍ വളര്‍ന്നു വരണം: ഭാനു മുഷ്ത്താഖ്

ഫെമിനിസ്റ്റ് ട്രാന്‍സ്ലേഷന്‍ വളര്‍ന്നു വരണം: ഭാനു മുഷ്ത്താഖ്

കോഴിക്കോട്: ഫെമിനിസ്റ്റ് ട്രാന്‍സ്ലേഷന്‍ എന്നത് തീര്‍ച്ചയായും വളര്‍ന്നു വരികയും ആഘോഷിക്കപ്പെടുകയും ചെയ്യേണ്ട ഒന്നാണെന്ന് ഭാനു മുഷ്ത്താഖ് അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ ദിവസത്തില്‍ തൂലിക സ്റ്റേജില്‍ നടന്ന ‘കന്നട ഇന്‍ ഇന്ത്യന്‍ ലിറ്ററേച്ചര്‍- ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഇറ്റ്‌സ് പോസിബിലിറ്റിസ്’ എന്നാ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നമുക്ക് മികച്ച ട്രാന്‍സ്ലേറ്റമാര്‍ കുറവാണ്. ഇതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. കൃത്യമായി വിവര്‍ത്തനം ചെയ്യാന്‍ സാധിക്കാത്ത ഒരുപാട് പേര്‍ ഉണ്ട്. ഉള്ളവര്‍ക്ക് തന്നെ കൃത്യമായി പണമടക്കമുള്ളവ ലഭിക്കുന്നില്ല എന്നതും ഈ മേഖലയെ പിന്നോട്ട് വലിക്കുന്ന ഒന്നാണ്. അതേ സമയത്ത് മലയാളം കവിതകള്‍ കന്നഡയില്‍ വിവര്‍ത്തനം ചെയ്ത് ഫേസ്ബുക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പോസ്റ്റ് ചെയ്യുന്നവരും ഉണ്ട്. അവര്‍ ലാഭേച്ഛയില്‍ അല്ല വരുന്നത്. പക്ഷെ ഇതിന് ഒരു പ്രൊഫഷന്‍ ആയി കണ്ട് വരുന്ന പുതിയ കുട്ടികള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് പ്രശസ്ത കവിയത്രി പ്രതിഭ നന്ദകുമാര്‍ പറഞ്ഞു. എട്ടോളം ജ്ഞാനപീഠ ജേതാക്കളെ സൃഷ്ടിച്ച ഭാഷയാണ് കന്നട. അതില്‍ വിവര്‍ത്തനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ദീപ അഭിപ്രായപ്പെട്ടു

എഴുത്തുക്കാരനില്‍ നിന്നും വിവര്‍ത്തകനെ വേര്‍പ്പെടുത്തി ആഘോഷിക്കാന്‍ നമുക്ക് സാധിക്കണണെന്നും സെഷന്‍ മോഡറേറ്ററായ ദീപ ബസ്തി പറഞ്ഞു. സദസ്സില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകായിയിരുന്നു അവര്‍. എഴുത്തുകാരെ അറിയുകയും ആദരിക്കുകയും ചെയ്യും പോലെ വിവര്‍ത്തകരേയും ബഹുമാനിക്കണം. അതിന് പ്രസാധകര്‍ മുതല്‍ വായനക്കാര്‍ വരെ ഒരുമിച്ചു ശ്രമിക്കണം . പുസ്തകങ്ങളുടെ പുറംചട്ടകളില്‍ രചയിതാക്കളുടെ തുല്യപ്രാധന്യത്തോടെ വിവര്‍ത്തകരുടെ പേരും വരണം. മാധ്യമങ്ങളും ഇതിന് വേണ്ട പ്രാധാന്യം നല്‍കണം. പ്രതിഭ ഈ വിഷയത്തില്‍ ചെറിയ വിയോജിപ്പോടെയാണ് അഭിപ്രായപ്പെട്ടത്. രചയിതാകളെ രചയിതാക്കളായും വിവര്‍ത്തകരെ അവരായും കാണണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.കന്നട മലയാളം വിവര്‍ത്തനം വളരെയധികം സമ്പുഷ്ടമാണ്. നിറയെ എഴുത്ത് രണ്ടും ഭാഷകളും പരസ്പരം പങ്കുവയ്ക്കുന്നണ്ടെന്നും അവര്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *