കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു. വിദേശത്ത് ജോലി ചെയ്യുമ്പോള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്‌സാണ്ടര്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ മുന്നേറ്റങ്ങളോടെ അവര്‍ക്ക് വോട്ടവകാശം ഉറപ്പാക്കണം. ഇന്ത്യ അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് നല്‍കിയ സംഭാവനകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതും പ്രധാനമാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്‍.സി.ഡി.സി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, എന്‍.സി.ഡി.സി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് റിസ്വാന്‍, അധ്യാപിക സുധ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.