പ്രവാചകനെതിരായ പരാമര്‍ശം: നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

പ്രവാചകനെതിരായ പരാമര്‍ശം: നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസന്‍സ് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഡല്‍ഹി പോലിസ് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയത്.
നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തിനെതിരേ രാജ്യവ്യാപകമായി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നൂപുര്‍ ശര്‍മയെ പിന്തുണച്ച മരുന്നുകട ഉടമ ഉമേഷ് കോല്‍ഹെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നൂപുര്‍ ശര്‍മയ്ക്ക് പിന്തുണ അറിയിച്ച രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ വെട്ടേറ്റു മരിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ സ്വയരക്ഷക്കായി ആയുധം കൈവശം വയ്ക്കാന്‍ അനുമതി തേടിയത്.
മതവികാരം വ്രണപ്പെടുത്തിയതിന് നൂപുര്‍ ശര്‍മക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റി. നേരത്തെ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *