പച്ചമുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം: വീണ ജോര്‍ജ്

പച്ചമുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം: വീണ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഫാസ്റ്റ് ഫുഡുകള്‍ക്കൊപ്പമുള്ള മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പച്ചമുട്ട ചേര്‍ത്ത മയൊണൈസിനാണ് നിരോധനം. ഇനി മുതല്‍ പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിന് പകരം വെജിറ്റബിള്‍ മയൊണൈസോ പാസ്റ്ററൈസ് ചെയ്ത മുട്ട ചേര്‍ത്തുള്ള മയൊണൈസ് മാത്രമേ ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ പാടുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു.

അതുപോലെ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും വേണം.ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും എത്ര മണിക്കൂറിനകം ഭക്ഷം ഉപയോഗിക്കാമെന്നതും സ്റ്റിക്കറില്‍ രേഖപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

പരിശോധനകള്‍ക്കായി സംസ്ഥാനതലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഇതിന്റെ പ്രവര്‍ത്തനം രഹസ്യസ്വഭാവത്തിലായിരിക്കും. അതതു സ്ഥലങ്ങളിലെ ഭക്ഷ്യസുരക്ഷ ഓഫിസറും സ്‌ക്വാഡിനോടൊപ്പം ഉണ്ടാവും. സ്ഥാപനങ്ങള്‍ ശുചിത്വം ഉറപ്പാക്കണം. അടുക്കള, ഫ്രീസര്‍, കുടിവെള്ളം സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം വൃത്തി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *