നീലക്കുറിഞ്ഞി സംരക്ഷിത സസ്യം, നശിപ്പിച്ചാല്‍ മൂന്നു വര്‍ഷം തടവും പിഴയും

നീലക്കുറിഞ്ഞി സംരക്ഷിത സസ്യം, നശിപ്പിച്ചാല്‍ മൂന്നു വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഇനി മുതല്‍ നീലക്കുറിഞ്ഞികള്‍ നശിപ്പിച്ചിച്ചാല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. നീലക്കുറിഞ്ഞി കൃഷിചെയ്യുന്നതും കൈവശം വയ്കുന്നതും വിപണനം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണ് നശിപ്പിക്കലായി കണക്കാക്കുക.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കൂന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഷെഡ്യുള്‍ മൂന്നിലാണ് സംരക്ഷിത സസ്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷെഡ്യുള്‍ മൂന്നില്‍ ആകെ പത്തൊമ്പത് സസ്യങ്ങളാണുള്ളത്.അതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്കുള്ളത്.

കേരളം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളില്‍ നീലക്കുറിഞ്ഞി വളരുന്നുണ്ടെങ്കിലും മൂന്നാര്‍ മേഖലയിലാണ് ഇവ കൂടുതല്‍ കാണപ്പെടുന്നത് ഉണങ്ങിയ പൂക്കളില്‍നിന്ന് മണ്ണില്‍ വീഴുന്ന വിത്തിലൂടെയാണ് ഇവ വീണ്ടും ഉണ്ടാകുന്നത്. പൂക്കള്‍ പറിച്ചെടുത്താല്‍ വിത്ത് മണ്ണില്‍ വീഴില്ല. അതുകൊണ്ടാണ് പൂപറിക്കുന്നത് വിലക്കിയിട്ടുള്ളത്. മണ്ണില്‍ വീഴുന്ന വിത്തുകള്‍ അടുത്ത മഴയ്ക്കുതന്നെ മുളയ്കുകയാണ് സാധാരണ പതിവ്.

Share

Leave a Reply

Your email address will not be published. Required fields are marked *