നാദാപുരത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കളക്ഷന്‍: 19ാം വാര്‍ഡ് ഒന്നരലക്ഷം രൂപ ഗ്രാമസഭയില്‍വച്ച് കൈമാറി

നാദാപുരത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കളക്ഷന്‍: 19ാം വാര്‍ഡ് ഒന്നരലക്ഷം രൂപ ഗ്രാമസഭയില്‍വച്ച് കൈമാറി

നാദാപുരം: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പിരിവില്‍ ഉജ്ജ്വല പിന്തുണയുമായി 19ാം വാര്‍ഡ്, ആദ്യഘട്ടത്തില്‍ ഒന്നരലക്ഷം രൂപയുടെ ചെക്ക് ഗ്രാമസഭയില്‍ വച്ച് വാര്‍ഡ് മെമ്പര്‍ അബ്ബാസ് കണയ്ക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിക്ക് കൈമാറി. ഓരോ വാര്‍ഡിനും നിശ്ചയിച്ച ക്വാട്ടയിലും അധികമായാണ് 19ാം വാര്‍ഡ് ഒന്നാം ഗഡു നല്‍കിയത്. ഗ്രാമസഭാ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അബ്ബാസ് കണയ്ക്കല്‍ അധ്യക്ഷത വഹിച്ചു. അഞ്ചാംപനി വാര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ സംമ്പന്ധിച്ചും മുന്‍ കരുതല്‍ സംബന്ധിച്ചും പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് ഗ്രാമസഭയില്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കാവുങ്കല്‍ സൂപ്പി, വെറ്റിലക്കാരിന്റെവിട ഹമീദ്, പുത്തന്‍ പീടികയില്‍ അബ്ദുല്ല , ചിറക്കല്‍ ഹമീദ്, കുന്നത്ത് സെയ്തു തങ്ങള്‍, തയ്യില്‍ ചാത്തു, നായര്‍കണ്ടി മഹബൂബ്, കുനിച്ചോത്ത് ഭാസ്‌കരന്‍, എടക്കണ്ടി മൂസക്കുട്ടി, കുടുംബശ്രീ സി.ഡി. എസ് മെമ്പര്‍ നൗഷിറ , തൊഴിലുറപ്പ് ഓവര്‍സീയര്‍ മുസാഫിര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *