ദേശീയ യുവജന ദിനം ആചരിച്ചു

ദേശീയ യുവജന ദിനം ആചരിച്ചു

ധര്‍മ്മടം: ബ്രണ്ണന്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റേയും ജെ.സി.ഐ കണ്ണൂര്‍ ഹാന്റ്‌ലൂം സിറ്റിയുടയേും ധര്‍മ്മടം ലയണ്‍സ് ക്ലബ്ബിന്റേയും ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനം ആചരിച്ചു. ബ്രണ്ണന്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. ബ്രണ്ണന്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ജിസാ ജോസ് ഉദ്ഘാടനം ചെയ്തു. പി. ഇന്ദു അധ്യക്ഷത വഹിച്ചു. ഡോ. ഇ.കെ സ്മിത, പി.ജസീറ, സി.കെ ദിലീപ് കുമാര്‍, പി.പി സുധേഷ്, ഗോപിക സതീഷ് എന്നിവര്‍ സംസാരിച്ചു. ജെ.സി മോഹന്‍ ജോര്‍ജ്, പ്രദീപന്‍ മാലോത്ത് എന്നിവര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *