തലശ്ശേരിയില്‍ ബോംബ് സ്‌ഫോടനം: യുവാവിന് ഗുരുതര പരുക്ക്

തലശ്ശേരിയില്‍ ബോംബ് സ്‌ഫോടനം: യുവാവിന് ഗുരുതര പരുക്ക്

തലശ്ശേരി: ജനസാന്ദ്രമായ കോളനിയിലെ വീട്ടില്‍ ഉഗ്രസ്‌ഫോടനത്തില്‍ സാരമായി പരുക്കേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടെയാണ് പഴയ ലോട്ടസ് ടാക്കീസിനനോട് ചേര്‍ന്ന് എം.ഇ.എസ് കോളജിന് സമീപം നടമ്മല്‍ കോളനിയിലെ ജിതിന്‍ (25)ആണ് വീട്ടിനകത്ത് വച്ച് സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റത്. പരിസരവാസികളും, പോലിസും ചേര്‍ന്ന് ഇയാളെ തലശ്ശേരി ഗവ. ജന. ആശുപത്രിയിലും പിന്നിട് പരിയാരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടു പോകുകയായിരുന്നു. ലഹരിമരുന്നിനടിമയായ ഇയാള്‍ അമ്മക്കൊപ്പമാണ് നടമ്മല്‍ വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടില്‍ സ്ഥിരം ബഹളം വയ്ക്കുന്ന പ്രകൃതക്കാരനാണ് ഇയാള്‍. അമ്മ ഏതാനും ദിവസമായി ബന്ധുവീട്ടിലാണ് താമസം. ബോംബ് സ്‌ക്വാഡും ,ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയില്‍, തലശ്ശേരി സി.ഐ.എം എന്നിവര്‍ വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനിടയിലാണോ സ്‌ഫോടനം നടന്നതെന്ന് പരിശോധിച്ച് വരികയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *