എറണാകുളം: തമ്പാന് തോമസ് ഫൗണ്ടേഷന്റെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാര സമര്‍പ്പണ ചടങ്ങ് 15ന് രാവിലെ 10.30ന് ആലുവ ഏലി ഹില്‍സില്‍ വച്ച്നടത്തും. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മഹാത്മ ഗാന്ധിയുടെ പുത്ര പൗത്രനുമായതുഷാര് ഗാന്ധിക്കാണ് ഈ വര്‍ഷത്തെ പുരസ്കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ലപ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. സിറിയക് തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ. സന്ദീപ്പാണ്ഡേ , മാതൃഭൂമി മാനേജിങ്ഡയരക്ടറും മുന്‍ എം.പിയുമായഎം.വിശ്രയംസ്കുമാര് , മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് തോമസ്, ആലുവ മുനിസിപ്പല്‍ ചെയര്മാന് എം.ഒ ജോണ്‍ , തമ്പാന് തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. പ്രൊഫ. ശ്യാംഗംഭീര്, ജയ വിദ്യാലയ, നൂറുല്‍ അമീന് തുടങ്ങി രാഷ്ട്രീയ- സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ‘നാം എങ്ങോട്ട് ‘ എന്ന വിഷയം ആസ്പദമാക്കിതുഷാര് ഗാന്ധി വിദ്യാര്‍ഥികളും യുവജനങ്ങളുമായി സംവദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.