തലശ്ശേരി: ഡിഫ്രെന്റ്ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന് തലശ്ശേരി ടൗണ്‍ നോര്‍ത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷനും ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദ്ഘാടനവും നടത്തി. കൊളശ്ശേരി കരയത്തില്‍ നാരായണന് ഹാളില്‍ ജില്ലാ സെക്രട്ടറി പി.വിഭാസ്ക്കരന്, അസ്ക്കറിന് നല്‍കിക്കൊണ്ട് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി.വി ഉണ്ണികൃഷ്ണന്, തലശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.ഷൈല, ടി. ശ്രീലത, എം.പ്രതാപന്, ഷഹനാസ് ഷംസു, വി.സന്തോഷ്, രോഷ്നപ്രജിത്ത്, സുനില്‍ദേവ് ,ആലയാടന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷി പെന്ഷന് 5000 രൂപയാക്കുക, ഭിന്നശേഷിക്കാരുടെ വരുമാനം മാത്രം കണക്കാക്കി പെന്ഷന് വരുമാന സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ പ്രമേയം പാസാക്കി.