ജീവനക്കാരുടെ ശമ്പളത്തിന് കെ.എസ്.ആര്‍.ടി.സിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

ജീവനക്കാരുടെ ശമ്പളത്തിന് കെ.എസ്.ആര്‍.ടി.സിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളത്തിന് കെ.എസ്.ആര്‍.ടി.സിക്ക് 20 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. മൊത്തം 50 കോടി രൂപയാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയത്. ഇതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാണ് തീരുമാനം. അതേസമയം, ശമ്പളം ലഭിക്കാത്തതില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലാണ്.
കൂടാതെ, വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണമെന്ന് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ആവശ്യം. സര്‍ക്കാര്‍ സഹായമില്ലാതെ ഇത്രയും തുക നല്‍കാന്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് ശേഷിയില്ല. ഓരോ മാസവും 3.46 കോടി രൂപ വീതം മുന്‍ഗണനാക്രമത്തില്‍ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. 2021 ഏപ്രില്‍ മുതല്‍ ഇതുവരെ വിരമിച്ച 1757 ജീവനക്കാരില്‍ 1073 പേര്‍ക്ക് ഇനിയും ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ ഉണ്ടെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *