കോഴിക്കോട്: കെ.എല്‍.എഫിന്റെ വേദി മൂന്ന് എഴുത്തോലയില്‍ 12ാം’ സെഷനില്‍ ശാസ്ത്രീയ കോപവും മനുഷ്യബോധവും: ഒരു നൊബേല്‍ സമ്മാന ജേതാവിന്റെ വീക്ഷണം’ എന്ന വിഷയത്തില്‍ നോബല്‍ സമ്മാന ജേതാവും ശാസ്ത്രത്തില്‍ നോബല്‍ പ്രൈസ് നേടിയ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആദ്യത്തെ വനിത കൂടിയായ ക്രിസ്റ്റലോഗ്രാഫര്‍ അദാ ഇ യോനാഥ്, പ്രൊഫ. സാബു തോമസ്, ഡോ. സി.എന്‍ രാമചന്ദ് എന്നിവര്‍ സംസാരിച്ചു. നൊബേല്‍ നേടിയെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്തെന്ന സി.എന്‍ രാമചന്ദിന്റെ ചോദ്യത്തിന് കുട്ടിക്കാലത്തെ ജിജ്ഞാസയും അഭിനിവേശവും എന്ന ഒരൊറ്റ കാരണം മാത്രമേയുള്ളൂ, അത് വളരെ ചെറുതും ശക്തവുമായ ഉത്തരമാണെന്ന് മറുപടി നല്‍കി കൊണ്ടാണ് അദാ ഇ യോനാഥ് ചര്‍ച്ച ആരംഭിച്ചത്.
തനിക്ക് നല്ല കുടുംബ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ദരിദ്രരാണെന്നും അവര്‍ പറഞ്ഞു. തന്റെ സ്‌കൂള്‍ ഓര്‍മ്മകളെക്കുറിച്ചും തന്നെ പ്രചോദിപ്പിച്ച അധ്യാപകരെക്കുറിച്ചും തന്റെ സ്വപ്‌നത്തോടുള്ള ആകാംക്ഷയും ആവേശത്തെ കുറിച്ചും അവര്‍ പറഞ്ഞു. സാം സന്തോഷിന്റെ ‘ഇന്ത്യന്‍ സംരംഭകനുള്ള സാമിന്റെ പന്ത്രണ്ട് കല്‍പ്പനകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് സെഷന്‍ അവസാനിപ്പിച്ചത്.