തലശ്ശേരി: കാന്‍സര്‍ അതിജീവിതര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും, സര്‍ഗാത്മകതയും പ്രതീക്ഷകളും കാല്‍പ്പനികതയും വിരിഞ്ഞ് നില്‍ക്കുന്ന പ്രദര്‍ശനം സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്നും പ്രമുഖ ചിത്രകാരനും ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനുമായ എബി എന്‍. ജോസഫ് അഭിപ്രായപ്പെട്ടു. ‘വസന്തവര്‍ണങ്ങള്‍’ എന്ന ചിത്ര പ്രദര്‍ശനം തനിക്കടക്കം ഊര്‍ജം പകരുന്നുവെന്ന് കാന്‍സറിനെ അതിജീവിച്ച ചിത്രകാരന്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ആശ.ഇ അധ്യക്ഷത വഹിച്ചു. ഡോ. കൃഷ്ണനാഥ് പൈ , ഐ.എ.എ പ്രസിഡന്റ് മിനി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മാഹി മുന്‍ എം.എല്‍.എ , വി.രാമചന്ദ്രന്‍ , ഡോ.ആദര്‍ശ് , ഡോ.എം.എസ് ബിജി, ചിത്രകാരന്‍ ശിവകൃഷ്ണന്‍ മാസ്റ്റര്‍ , എം.വി സീതാനാഥ് സംസാരിച്ചു. ക്യാമ്പ് ഡയരക്ടര്‍ സുലോചന മാഹി സ്വാഗതവും സതി ദാസന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ കലാകാരന്മാരായ സതി ദാസന്‍, പ്രകാശന്‍, സജിത ബാബു, സുഷമ, രോസ്‌ന , ശാന്തി റാം, റീജ, രേണുക, പ്രശാന്തി പ്രേമരാജ് , ഷിജു , ദാസ് മാഹി, പങ്കജാക്ഷി, ശ്രീജിഷ ശ്രീകാന്ത്, ഷിബു , പത്മനാഭന്‍ എന്നിവരെ ആദരിച്ചു.