കളരി പരിശീലനം ആരംഭിച്ചു

കളരി പരിശീലനം ആരംഭിച്ചു

കതിരൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കളരി പരിശീലനം ആരംഭിച്ചു. കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കളരി പരിശീലനം തുടങ്ങിയത്. സ്‌കൂള്‍ കുഴിക്കളരിയില്‍ ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീജേഷ് പടന്നക്കണ്ടി അധ്യക്ഷത വഹിച്ചു. കതിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി.രാജ് മുഖ്യാതിഥിയായി .പ്രധാനധ്യാപകന്‍ പ്രകാശന്‍ കര്‍ത്ത, സി.ജലചന്ദ്രന്‍ , സുശാന്ത് കൊല്ലറക്കല്‍, കളരി പരിശീലകന്‍ ഷൈലേഷ് ഗുരുക്കള്‍, ആര്‍.എം ഷീബ എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ തന്നെ രണ്ട് കുഴിക്കളരിയുള്ള അപൂര്‍വം സ്‌കൂളുകളില്‍ ഒന്നാണ് കതിരൂര്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍. തുടര്‍ന്ന് പുല്ല്യോട് ഗുരുകുലം കളരി സംഘത്തിന്റെ കളരി അഭ്യാസപ്രകടനവും അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *