കൊച്ചി: കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടി. ഹോട്ടലുകളില്‍ വിതരണം ചെയ്യാനെത്തിച്ച മാംസമാണ് പിടികൂടിയത്. 500 കി.ഗ്രാം മാംസമാണ് നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ചതാണ് മാംസമെന്നാണ് വിവരം.
കൈപ്പടമുകളില്‍ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ മാംസം സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും മലിനമായ വെള്ളം പുറത്തേക്ക് ഒഴുകുകയും രൂക്ഷഗന്ധം ഉയരുകയും ചെയ്തതോടെ നാട്ടുകാര്‍ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
പാലക്കാട് മണ്ണാര്‍ക്കാട് ഒതുക്കുംപുറത്ത് ജുനൈസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.