കോഴിക്കോട്: മുസ്ലിം എംപ്ലോയിസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) സംസ്ഥാന വ്യാപകമായി ഒരു വർഷം നീണ്ടു നിൽക്കുന്ന കണക്ട് ടു റപ്രസന്റേഷൻ ക്യാമ്പയിന്റെ സംസ്ഥാനതല ഉൽഘാടനം 14ന് ശനി കാലത്ത് 10.30ന് കെ.പി.കേശവമേനോൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാമ്പയിന്റെ ഉൽഘാടനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിർവ്വഹിക്കും. ഭരണഘടന-സാമൂഹ്യനീതി-പ്രാതിനിധ്യം എന്ന വിഷയം ഭരണഘടനാ വിദഗ്ധനും, നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായ പ്രൊഫ.ഡോ.മോഹൻ ഗോപാൽ അവതരിപ്പിക്കും. മെക്ക പ്രസിഡണ്ട് പ്രൊഫ(ഡോ) പി.നസീർ അധ്യക്ഷത വഹിക്കും. വി.ആർ.ജോഷി, അബ്ദുസമദ് പൂക്കോട്ടൂർ, എസ്.കുട്ടപ്പൻ ചെട്ടിയാർ എന്നിവർ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ എൻ.കെ.അലി(ജന.സെക്ട്രറി), ടി.എസ്.അസീസ്(വർക്കിംഗ് പ്രസിഡണ്ട്), പി.അബൂബക്കർ (കോഴിക്കോട് ജില്ലാ പ്രസിഡണ്ട്) എന്നിവർ പങ്കെടുത്തു.