തലശ്ശേരി: 18 മുതല്‍ പുതുച്ചേരിയില്‍ ആരംഭിക്കുന്ന ഓള്‍ ഇന്ത്യാ ഇന്റര്‍സ്റ്റേറ്റ് ഏകദിന ടൂര്‍ണമെന്റില്‍ കേരള സീനിയര്‍ ടീമിലേക്ക് തലശ്ശേരി വടക്കുമ്പാട് സ്വദേശിയായ പി.സൗരഭ്യതെരഞ്ഞെടുക്കപ്പെട്ടു. വയനാട് സ്വദേശിയായ എസ്.സജനയാണ് ക്യാപ്റ്റന്‍. കോഴിക്കോട് സ്വദേശിയായ ടി.ഷാനിയാണ് വൈസ് ക്യാപ്റ്റന്‍. ഝാര്‍ഖണ്ഡ്, ഒഡീഷ, സിക്കിം, മിസോറാം, റെയില്‍വേസ്, ജമ്മുആന്‍ഡ്കാശ്മീര്‍, സൗരാഷ്ട്ര എന്നിവരടങ്ങുന്ന എലൈറ്റ് ഗ്രൂപ്പിലാണ് കേരളം. 18ന് ഝാര്‍ഖണ്ഡിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. 2017-18 സീസണില്‍ മുംബൈയില്‍ വച്ച്നടന്ന 23 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ അന്തര്‍ സംസ്ഥാന ടി.20 ടൂര്‍ണമെന്റില്‍ ജേതാക്കളായ കേരള ടീമംഗമാണ്സൗരഭ്യ. വലംകൈ ഓപ്പണിങ് മീഡിയം പേസ് ബൗളറും വലം കൈ ബാറ്ററുമാണ് സൗരഭ്യ. പി.സബീജ, പി.കെ.ദീപ , ഒ.വി.മസര്‍ മൊയ്തു, ഡിജുദാസ്, എ.പി.വിനയകുമാര്‍എന്നിവരുടെ ശിക്ഷണത്തില്‍ കരുത്തുകാട്ടിയസൗരഭ്യഅണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23, സീനിയര്‍കേരള ടീമുകളിലെ സ്ഥിര സാന്നിദ്ധ്യമാണ്. പി.ബാലന്‍പി.ശീതള ദമ്പതികളുടെ മകളാണ്. ആലുവ യൂണിയന്‍ കക്രിസ്ത്യന്‍ കോളേജില്‍ മൂന്നാം വര്‍ഷ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയാണ് സൗരഭ്യ. നിലവില്‍ ആലുവയില്‍ കോച്ചുമാരായ അഖിലയുടേയും എന്‍.കെ.ഉമേഷിന്റേയും കീഴിലാണ്പരിശീലനം നടത്തുന്നത്.