കോഴിക്കോട്: കെ.എല്‍.എഫ് വേദി രണ്ട് മാങ്കോയില്‍ രണ്ടാം സെഷനില്‍ അനില്‍ ദേവസ്സിയുടെ ചെറുകഥകളെക്കുറിച്ചുള്ള ചര്‍ച്ച’കാമറൂണി’ എന്ന തലക്കെട്ടില്‍ നടന്നു. അനില്‍ ദേവസ്സിയോടൊപ്പം ചര്‍ച്ചയില്‍ സുധ തെക്കേമഠം പങ്കെടുത്തു. തന്റെ ‘കളമെഴുത്ത്’ എന്നുള്ള ചെറുകഥയിലെ ഓരോ കളങ്ങളും ഓരോ ജീവിതമാണ് എന്ന് അനില്‍ ദേവസ്സി അഭിപ്രായപ്പെട്ടു. താനെഴുതുന്ന കഥകളില്‍ ഒന്നും മറച്ചുവയ്ക്കാതെ തുറന്നടിച്ചാണ് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘കാമറൂണി ‘എന്ന പേര് ചെറുകഥയ്ക്കിടാനുള്ള കാരണമെന്താണെന്ന സുധ തെക്കെമഠത്തിന്റെ ചോദ്യത്തിന് കാമറൂണിലെ തന്റെ സുഹൃത്ത് മാത്യു വെര്‍ണോയുടെ ഓര്‍മ്മക്കായാണ് താന്‍ ആ പേരിട്ടതെന്നും ഭാവനയിലാണിതെഴുതിയതെന്നും എഴുത്തുകാരന്‍ മറുപടി പറഞ്ഞു. കൂടാതെ തന്റെ കൃതിയായ കാസപിലാസയെ കുറിച്ചും പ്രവാസ ജീവിതാനുഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.