എഴുത്തുകാരും വായനക്കാരും സമൂഹത്തെ ഒന്നിപ്പിക്കണം: മുഖ്യമന്ത്രി

എഴുത്തുകാരും വായനക്കാരും സമൂഹത്തെ ഒന്നിപ്പിക്കണം: മുഖ്യമന്ത്രി

കോഴിക്കോട്: സാമൂഹിക ഐക്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് എതിര്‍ക്കണമെന്നും സാഹിത്യസംഗമങ്ങള്‍ അതിന് ഊര്‍ജ്ജമാകണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആറാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിക്ക് ബിനാലെ പോലെയും തിരുവനന്തപുരത്തിന് ഫിലിം ഫെസ്റ്റിവല്‍ പോലെയും കോഴിക്കോടിന്റെ മുഖമുദ്രയായി മാറുകയാണ് ഈ സാഹിത്യോത്സവം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തില്‍ വായന മരിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ച കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, സ്വാതന്ത്ര്യമുള്ളിടത്തേ കലയും സംസ്‌കാരവും വളരൂ എന്ന് ചൂണ്ടിക്കാണിച്ചു. ബുക്കര്‍ പ്രൈസ് വിജയി ഷഹാന്‍ കരുണത്തിലകെ, നൊബേല്‍ സമ്മാനവിജയി അദ ഇ യോനാഥ്, കേരള ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍, മ്യൂസിയം തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, തമിഴ്നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നവീന്‍ ചൗള ഐ.എ.എസ്, എം.കെ രാഘവന്‍ എം.പി, കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഢി ഐ.എ.എസ്, പോപ് ഗായിക ഉഷ ഉതുപ്പ്, എഴുത്തുകാരായ, സച്ചിദാനന്ദന്‍, സുധാമൂര്‍ത്തി, എം.മുകുന്ദന്‍, കെ.ആര്‍ മീര കെ.എല്‍.എഫ് കണ്‍വീനര്‍ പ്രദീപ് കുമാര്‍ (മുന്‍ എം.എല്‍.എ) എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *