ഇതുവരെ പുരാണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മറന്ന രാധയെ വെളിച്ചത്തു നിര്‍ത്തുന്ന രചനയാണ് ‘പ്രണയ സമീര’: കെ.പി സുധീര

ഇതുവരെ പുരാണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മറന്ന രാധയെ വെളിച്ചത്തു നിര്‍ത്തുന്ന രചനയാണ് ‘പ്രണയ സമീര’: കെ.പി സുധീര

കോഴിക്കോട്: കെ.എല്‍.എഫ് വേദി രണ്ടില്‍ മൂന്നാം സെഷനില്‍ ‘തിരിച്ചു വരുന്ന ഇതിഹാസങ്ങള്‍’ എന്ന വിഷയത്തില്‍ കെ.പി സുധീര, കെ.എസ് വെങ്കിടാചലം, നാസര്‍ കക്കട്ടില്‍ എന്നിവര്‍ സംസാരിച്ചു. ദൈവത്തിനപ്പുറം സാധാരണ മനുഷ്യനിലേക്ക് കൃഷ്ണനെ സന്നിവേശിപ്പിക്കുന്ന കൃതി മാത്രമല്ല ‘പ്രണയ സമീര’ മറിച്ച് ഇതുവരെ പുരാണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മറന്ന രാധയെ വെളിച്ചത്തു നിര്‍ത്തുന്ന രചനയാണെന്നും സര്‍വ്വ ചരടുകളും പൊട്ടിച്ചെറിയുന്ന രാധാകൃഷ്ണ പ്രണയമാണ് താന്‍ പ്രണയ സമീരയിലൂടെ ആവിഷ്‌ക്കരിക്കുന്നതെന്ന് കെ.പി സുധീര പറഞ്ഞു. എന്തുകൊണ്ടാണ് ഇതിഹാസങ്ങള്‍ തിരിച്ചു വരുന്നതെന്ന നാസര്‍ കക്കട്ടിലിന്റെ ചോദ്യത്തിന് ഇതിഹാസങ്ങള്‍ തിരിച്ചു വരികയല്ല, മറിച്ച് അവിടെത്തന്നെ നിലകൊള്ളുകയാണ് ചെയ്യുന്നതെന്ന് കെ.എസ് വെങ്കിടാചലം മറുപടി പറഞ്ഞു . മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണത ആവിഷ്‌ക്കരിക്കുന്നതിനാലാണ് ഇതിഹാസങ്ങളുടെ പ്രാധാന്യം ഒരു കാലത്തും ചോര്‍ന്നുപോകാത്തതെന്നും ആദ്ദേഹം പറഞ്ഞു. വി.എസ് ഖണ്ഡേക്കര്‍, ഭാനുമതി നരസിംഹ, ആനന്ദ് നീലകണ്ഠന്‍, ശിവജി സാവന്ത് ദേവദത്ത് പട്‌നായക് എന്നിവരുടെ കൃതികള്‍ എപ്രകാരമാണ് പുതുകാലത്തെക്കൂടി അടയാളപ്പെടുത്തുന്നതെന്ന് പറഞ്ഞുകൊണ്ട് ചര്‍ച്ച അവസാനിപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *